NEWSROOM

ബര്‍ഗറില്‍ ജീവനുള്ള പുഴു; ഹൈപ്പര്‍ മാര്‍ക്കറ്റിന് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം

മൂഴിക്കല്‍ എം ആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സ്ഥാപനം അടപ്പിച്ചു. മൂഴിക്കല്‍ എംആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോഴിക്കോട് കോർപ്പറേഷന്‍ ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചത്. 

ചൊവ്വാഴ്ച ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. വിവരം സ്ഥാപനത്തെ അറിയിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്.  ആശുപത്രിയില്‍ ചികിത്സ തേടിയ ഇവർ കോഴിക്കോട് കോർപ്പറേഷന്‍ ആരോഗ്യ വിഭാഗത്തില്‍ പരാതിപ്പെട്ടു.  തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി ഹൈപ്പര്‍ മാര്‍ക്കറ്റിനു തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുക. 

SCROLL FOR NEXT