കോഴിക്കോട് ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. മൂഴിക്കല്‍ എം ആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബര്‍ഗറില്‍ ആണ് പുഴുവിനെ കിട്ടിയത്.
ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടു. തുടർന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്.