NEWSROOM

ബെംഗളൂരുവിൽ നഴ്സിങ് കോളേജിൽ മലയാളിക്ക് ക്രൂരമർദനം; രക്ഷപ്പെട്ടെത്തിയ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു

മാവേലിക്കര മാങ്കാംകുഴി സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിക്ക് ക്രൂരമർദനം. മാവേലിക്കര മാങ്കാംകുഴി സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. രക്ഷപ്പെട്ടെത്തിയ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ സുശ്രുതി നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്.

3 ദിവസം മുൻപാണ് കോളേജിൻ്റെ ഏജൻ്റുമാരായ റെജി ഇമ്മാനുവൽ, അർജുൻ എന്നിവരും മറ്റൊരു ഉത്തരേന്ത്യക്കാരനും ചേർന്ന് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.

SCROLL FOR NEXT