NEWSROOM

കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ഉടൻ തന്നെ പ്രദേശവാസികള്‍ അജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ് (28) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശവാസികള്‍ അജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

SCROLL FOR NEXT