NEWSROOM

ഹൗസ് ബോട്ടിൽ രാത്രി ഉറങ്ങാൻ കിടന്നു; യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു

കോട്ടയം കോതനല്ലൂർ സ്വദേശി രാജീവ് രാഘവൻ (42) ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ രാത്രി ഉറങ്ങാൻ കിടന്ന യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു. കോട്ടയം കോതനല്ലൂർ സ്വദേശി രാജീവ് രാഘവൻ (42) ആണ് മരിച്ചത്. സുഹൃത്തുക്കൾ ഉൾപ്പടെയുള്ള 12 അംഗ സംഘത്തോടൊപ്പം എത്തിയതാണ്.

ഇന്നലെ രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്ന ഇയാളെ രാവിലെ മുതലാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മറ്റൊരു ബോട്ടിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

SCROLL FOR NEXT