പോക്സോ കേസിൽ തൃശൂരിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ ആളൂർ വെള്ളാഞ്ചിറ സ്വദേശി ശരത്ത് ആണ് പിടിയിലായത്. ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷിൻറെ നേതൃത്വത്തിൽ ആണ് ഇയാളെ അറസ്റ്റു ചെയ്തത്. ആളൂർ കേന്ദ്രീകരിച്ച് ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്.
ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇരയുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ച ഉടനെ തന്നെ പൊലീസ് രഹസ്യമായി മഫ്തിയിൽ ഇയാളുടെ സ്ഥാപനത്തിലെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.