NEWSROOM

മുടങ്ങിയത് ഒരു മാസത്തെ ലോൺ തിരിച്ചടവ്; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ഗൃഹനാഥൻ്റെ തല അടിച്ചുപൊട്ടിച്ചു

പന്നിമറ്റം സ്വദേശി ജാക്സൺ ആണ് പനമ്പാലം സ്വദേശി സുരേഷിനെ ആക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്


ഒരു മാസത്തെ ലോൺ തിരിച്ചടവ് മുടങ്ങിയതിന് രോഗിയായ ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വീട്ടിൽ കയറി ആക്രമിച്ചു. കോട്ടയം പനമ്പാനത്താണ് ഈ സംഭവം. ബെൽ സ്റ്റാർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ പന്നിമറ്റം സ്വദേശി ജാക്സൺ ആണ് പനമ്പാലം സ്വദേശി സുരേഷിനെ ആക്രമിച്ചത്. പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



അതേസമയം, ഒരു മാസത്തെ തിരിച്ചടവ് മാത്രമാണ് മുടങ്ങിയതെന്നും അതിനാണ് പ്രതി ആക്രമണം നടത്തിയതെന്നും ആക്രമണത്തിന് ഇരയായ സുരേഷ് പറഞ്ഞു. വീട്ടിലെത്തിയ കളക്ഷൻ ഏജൻ്റ് പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമ കൊണ്ട് തലയിൽ അടിക്കുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.

ഇദ്ദേഹം കഴിഞ്ഞ ആറ് മാസമായി ഹൃദ്രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 35,000 രൂപയാണ് വായ്പ എടുത്തതെന്നും ഇനി അടയ്ക്കാനുള്ളത് പതിനായിരം രൂപയിൽ താഴെ മാത്രമാണെന്നും സുരേഷ് പറഞ്ഞു.

SCROLL FOR NEXT