NEWSROOM

കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച്‌ കോടതി

കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി രേഷ്മയ്ക്ക് പത്ത് വർഷം തടവും അൻപതിനായിരം പിഴയും, ജുവൈനൈൽ ആക്ട് പ്രകാരം ഒരു വർഷം തടവും വിധിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്.

2021 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ച രേഷ്മ കുളിമുറിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയ ശേഷം കുട്ടിയെ സമീപത്തെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്, അവശയായ കുഞ്ഞിനെ നാട്ടുകാർ പൊലീസിൻ്റെ സഹായത്താൽ കണ്ടെത്തിയെങ്കിലും, കുട്ടി മരിക്കുകയായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.എൻ.എ പരിശോധന നടത്തിയതിനെ തുടർന്ന് കുട്ടി പ്രദേശവാസിയായ രേഷ്മയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു.

SCROLL FOR NEXT