പത്തനംതിട്ട പന്തളത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. റഹീം-സബീല ദമ്പതികളുടെ 21 ദിവസം പ്രായമുള്ള മകൻ മുഹമ്മദ് ആലിഫ് ആണ് മരിച്ചത്. പാൽ കൊടുത്ത സമയം കുഞ്ഞ് അബോധാവസ്ഥയിൽ ആകുകയും, തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പന്തളം പൊലീസ് തുടർനടപടികൾ ആരംഭിച്ചു.