NEWSROOM

പാലാരിവട്ടത്ത് ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; വിദ്യാർഥി ലഹരിക്കടിമയെന്ന് പൊലീസ്

സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നയാളാണ് ഒമ്പതാം ക്ലാസുകാരൻ.

Author : ന്യൂസ് ഡെസ്ക്


എറാണകുളം പാലാരിവട്ടത്ത് ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരിയാണ് പീഡനത്തിനിരയായത്. 2024 ഡിസംബറിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്.

കുട്ടി സ്കൂളിലെ കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹപാഠി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നയാളാണ് ഒമ്പതാം ക്ലാസുകാരൻ. ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുതിയ പരാതി.

SCROLL FOR NEXT