NEWSROOM

പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചു; പത്തനംതിട്ടയിൽ വീണ്ടും പോക്സോ കേസ്

കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ പിടിയിലായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട അടൂരിലാണ് ഞെട്ടിക്കുന്ന സംഭവം. കേസുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് ഈ പീഡന വിവരം പുറത്തായത്.



ഏഴാം ക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തൽ. പ്രതികളിൽ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. നാലു പ്രതികളെ കൂടി ഇനിയും കസ്റ്റഡിയിലെടുക്കാനുണ്ട്.

പത്തനംതിട്ടയില്‍ കായിക വിദ്യാര്‍ഥിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ 57 പേരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ മാത്രമാണ് ഇനി പിടിയില്‍ ആകാനുള്ളത്. ഇതില്‍ രണ്ടുപേര്‍ വിദേശത്താണ്. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.



പ്രതികളില്‍ അഞ്ച് പേര്‍ക്ക് 18 വയസ്സില്‍ താഴെയാണ് പ്രായം. കേസില്‍ ആകെ ആകെ 60 പ്രതികളാണുള്ളത്. ഈ കേസിൽ ദേശീയ പട്ടികജാതി കമ്മീഷനും നേരിട്ട് ഇടപെട്ടിരുന്നു. ഡിജിപിയും ചീഫ് സെക്രട്ടറിക്കും നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കമ്മീഷന്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ പത്തനംതിട്ടയില്‍ എത്തും.

SCROLL FOR NEXT