പ്രതീകാത്മക ചിത്രം 
NEWSROOM

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്

Author : ന്യൂസ് ഡെസ്ക്

ആലുവ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സമയം 38 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കേറ്റിട്ടില്ല.

യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസിൽ തീ ആളിക്കത്തി. പിന്നീട് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാർക്ക് ബദൽ യാത്രാ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.






SCROLL FOR NEXT