പ്രതീകാത്മക ചിത്രം 
NEWSROOM

ചെന്നിത്തലയിൽ സ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഭർത്താവ് പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ച കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മാന്നാർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ അമ്മ വിദേശത്താണ്. ബന്ധുവീട്ടിൽ നിന്നാണ് കുട്ടി പഠിക്കുന്നത്. ഇവിടെയെത്തിയ ബന്ധുക്കളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഭർത്താവ് പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ച കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു.


പോക്സോ കേസ് പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കൾ ആയതിനാൽ പ്രതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT