NEWSROOM

വനിതാ നിര്‍മാതാവിന്റെ പരാതി;പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

പ്രതികളായ അസോസിയേഷന്‍ ഭാരവാഹികളോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. വനിതാ നിര്‍മാതാവിന്റെ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. വനിതാ സിനിമ നിര്‍മ്മാതാവിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികളായ അസോസിയേഷന്‍ ഭാരവാഹികളോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, അനില്‍ തോമസ്, ബി. രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അസോസിയേഷന് നല്‍കിയ പരാതി പരിഹരിക്കാന്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. മോശം ഭാഷയില്‍ സംസാരിച്ച് അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

SCROLL FOR NEXT