NEWSROOM

കൊച്ചിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് പ്രതികാരമായി

'ഒറ്റുകാർക്ക് ഇതായിരിക്കും ശിക്ഷ' എന്ന താക്കീതോടെയാണ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്


കൊച്ചിയിൽ ഒരു കൂട്ടം വിദ്യാർഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് സഹപാഠിക്ക് ക്രൂരമർദനം. തെരുവിൽ വച്ച് വിദ്യാർഥിയെ മർദ്ദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. 'ഒറ്റുകാർക്ക് ഇതായിരിക്കും ശിക്ഷ' എന്ന താക്കീതോടെയാണ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.



റോഡരികിൽ ബസ് കാത്തുനിൽക്കെയാണ് യൂണിഫോമിലുള്ള വിദ്യാർഥിയെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചത്. നടുറോഡിൽ മറ്റു വിദ്യാർഥികളുടെ കൺമുന്നിൽ വെച്ചാണ് അക്രമം. അതിക്രൂരമായാണ് മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.



അതേസമയം, കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിയാണ് കുട്ടികൾ ഉപയോഗിക്കുന്നതായി കാണുന്നത്.

SCROLL FOR NEXT