പ്രതീകാത്മക ചിത്രം 
NEWSROOM

ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം; സഹപാഠിക്കു നേരെ തോക്ക് ചൂണ്ടി ഭീഷണി

വിദ്യാർഥികൾ തമ്മിൽ ഉണ്ടായ തർക്കത്തിന് പക തീർക്കാനാണ് തോക്കുമായി ക്ലാസ്സിൽ എത്തിയത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ നഗരത്തിലെ സ്‌കൂളില്‍ വിദ്യാര്‍ഥിയെ സഹപാഠി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പക തീര്‍ക്കാനാണ് തോക്കുമായി ക്ലാസ്സില്‍ എത്തിയത്. വിദ്യാര്‍ഥിക്കു നേരെ തോക്കു ചൂണ്ടിഭീഷണിപ്പെടുത്തുകയും തോക്ക് കൊണ്ട് അടിക്കുകയും ചെയ്തതുവെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വീട്ടില്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെടുത്തു. ജുവനയില്‍ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് രണ്ട് കുട്ടികളേയും ഇന്ന് തന്നെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.

അസഭ്യം പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് തോക്കെടുക്കുന്നതിലേക്ക് എത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു തര്‍ക്കം. ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിനു പുറത്തു വെച്ചായിരുന്നു തോക്കു ചൂണ്ടിയുള്ള ഭീഷണി. അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിക്ക് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ല.

SCROLL FOR NEXT