NEWSROOM

അരൂക്കുറ്റി കൊലപാതകം: ഒരു പ്രതി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അയൽവാസിയായ ജയേഷാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഒരു പ്രതി കീഴടങ്ങി.
അയൽവാസിയായ ജയേഷാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

അരൂക്കുറ്റി സ്വദേശി വനജയാണ് അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിൽ പോയിരുന്നു. മുൻപും ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.

SCROLL FOR NEXT