NEWSROOM

ആവശ്യമനുസരിച്ച് ഇളവ് നീട്ടി നൽകും; പ്രായപരിധി മാനദണ്ഡത്തിൽ എം.വി. ഗോവിന്ദനെ തള്ളാതെ എ. വിജയരാഘവൻ

അത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഓരോ ഘടകത്തിലാണെന്നും എ. വിജയരാഘവൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


പിണറായി വിജയനുള്ള പ്രായപരിധി മാനദണ്ഡത്തിലെ ഇളവിൽ എം.വി. ഗോവിന്ദനെ തള്ളാതെ എ. വിജയരാഘവൻ. ആവശ്യമനുസരിച്ച് ഇളവ് നീട്ടി നൽകും. ഓരോ ആവശ്യത്തിന് അനുസരിച്ച് അപ്പപ്പോൾ തീരുമാനിക്കുമെന്നും ഇത് സംബന്ധിച്ച് കൃത്യമായ ധാരണകൾ പാർട്ടിക്കുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു. പാർട്ടിയിൽ ഒരു പൊതു നിലപാട് ഉണ്ട്. മാറ്റങ്ങളും ഇളവുകളും നേരത്തെയും പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഓരോ ഘടകത്തിലാണെന്നും എ. വിജയരാഘവൻ പറഞ്ഞു.


ആശാവർക്കർമാരുടെ സമരത്തിലും എ. വിജയ രാഘവൻ നിലപാട് വ്യക്തമാക്കി. സിപിഐ പറയുന്നത് അവരുടെ അഭിപ്രായമാണ്. അതിന് അവർക്ക് സ്വാതന്ത്ര്യമുണ്ട്. പിണറായി വിജയൻ്റെ ഗവൺമെൻ്റ് ഇവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം എന്നു പറഞ്ഞാൽ അത് അസാധ്യമായ കാര്യമാണെന്നും എ. വിജയരാഘവൻ പറഞ്ഞു. സമരം രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് മാറിപ്പോയി എന്നും എ. വിജയരാഘവൻ പറഞ്ഞു.

അതേസമയം, പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് ഇളവ് നല്‍കിയത്. ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT