NEWSROOM

കാർഷികമേഖലയ്ക്ക് വിപുലമായ പദ്ധതികൾ; ജൈവ കൃഷിക്ക് പ്രത്യേക പരിഗണന നല്‍കി ബജറ്റ്

ജൈവ കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെ ഇതുമായി ബന്ധപ്പെട്ട കൃഷി രീതികൾ പരിചയപ്പെടുത്തും

Author : ന്യൂസ് ഡെസ്ക്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്ന ധാരാളം പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക മേഖലയ്ക്കും മറ്റ് അനുബന്ധ മേഖലയ്ക്കുമായി ആകെ 1.52 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ജൈവ കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെ ഇതുമായി ബന്ധപ്പെട്ട കൃഷി രീതികൾ പരിചയപ്പെടുത്തും. പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പച്ചക്കറി ഉല്പാദന ക്ലസ്റ്ററുകൾ സ്ഥാപിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്.

400 ജില്ലകളിലെ ഖരീബ് വിളകള്‍ക്കായുള്ള ഡിജിറ്റല്‍ വിള സര്‍വേ നടത്തും. 10,000 ജൈവ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 109 കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വകഭേദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്ര സർക്കാർ.

പയറുവർഗങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിപണനം എന്നിവ ശക്തിപ്പെടുത്താനുള്ള പദ്ധതികളും ബജറ്റിലുണ്ട്. സഹകരണ മേഖലയുടെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദേശീയ സഹകരണ നയം അവതരിപ്പിക്കാനും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ വളർച്ചയ്ക്കായി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുമുള്ള പദ്ധതികളും ബജറ്റിൽ സർക്കാർ ഉൾപ്പെടുത്തിയുട്ടുണ്ട്.

SCROLL FOR NEXT