പ്രതീകാത്മക ചിത്രം 
NEWSROOM

തിരുവനന്തപുരം കാട്ടാക്കടയിൽ ഭീതി പരത്തി കാട്ടുപന്നി

ശനിയാഴ്ച രാവിലെ 10.30യോടെയാണ് കാട്ടുപന്നി റോഡിലിറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കാട്ടാക്കടയിൽ കാട്ടുപന്നിയുടെ പരാക്രമം. കാട്ടാക്കടയിൽ പട്ടാപ്പകൽ റോഡിലിറങ്ങിയ കാട്ടുപന്നി ഭീതിപരത്തി. ശനിയാഴ്ച രാവിലെ 10.30യോടെയാണ് കാട്ടുപന്നി റോഡിലിറങ്ങിയത്.

റോഡരികിലെ ചെരിപ്പ് കടയിൽ കയറിയ പന്നി സാധനങ്ങൾ മറിച്ചിട്ടു. നാട്ടുകാർ തുരത്തിയതോടെ കാട് കയറുകയായിരുന്നു. കാട്ടുപന്നിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്..

SCROLL FOR NEXT