കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്താണ് സംഭവം നടന്നത്. സംഭവത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്കിനാണ് പരുക്കേറ്റത്.
ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാട്ടുപന്നി ആഷിക്കിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.