NEWSROOM

കർണാടകയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

സംഭവത്തിൽ പ്രതികളായ അൽത്താഫ്, റിച്ചാർഡ് കർഡോസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ കർക്കലയിൽ ഇരുപത്തിനാലുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി ബലാത്സംഗം ചെയ്തു. ഓഗസ്റ്റ് 23 നായിരുന്നു സംഭവം. പ്രതികളായ അൽത്താഫ്, റിച്ചാർഡ് കർഡോസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു


ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയും അൽത്താഫും മൂന്ന് മാസമായി സുഹൃത്തുക്കളാണ്. കർക്കല സ്വദേശികളാണ് ഇരുവരും. കഴിഞ്ഞ ദിവസം പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥലത്തെത്തിയ ഇയാൾ പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ട് പോയി ആളൊഴിഞ്ഞയിടത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.പിന്നീട് അൽത്താഫിൻ്റെ സുഹൃത്തായ റിച്ചാർഡ് കർഡോസയും പെൺകുട്ടിയെ പീഡിപ്പിച്ചു.

പെൺകുട്ടിയുടെ പരാതിയിൽ പറയുന്നതനുസരിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം.  പിന്നീട് ഇയാൾ തന്നെയാണ് പെൺകുട്ടിയെ തിരിച്ച് വീട്ടിൽ വിട്ടത്.

പ്രതികളെയും ഇവരുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

നിലവിൽ മണിപ്പാൽ കസ്തൂർബ ഹോസ്പിറ്റലിൽ ചികിത്സയിലാണ് യുവതി.


























SCROLL FOR NEXT