NEWSROOM

ഇടക്കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം

Author : ന്യൂസ് ഡെസ്ക്

ഇടക്കൊച്ചി സ്വദേശിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.  ഇടക്കൊച്ചി അംബേദ്ക്കർ റോഡില്‍ താമസിക്കുന്ന ധന്യ ശ്രീകുമാർ (37) ആണ് മരിച്ചത്.  പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി.  മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തുടർ ചികിത്സിലിരിക്കെയാണ് മരണം സംഭവിച്ചത്.

കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം.

ALSO READ: കൊല്ലത്ത് യുവതിക്ക് മർദനമേറ്റ സംഭവം: കർശന നടപടിയെടുക്കാൻ നിർദേശം നൽകി ഡിഐജി അജിതാ ബീഗം

കഴിഞ്ഞ ദിവസം തൃശൂർ എറവിൽ എച്ച്1 എന്‍1 ബാധിച്ച് യുവതി മരിച്ചിരുന്നു. ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഡെങ്കിപ്പനിക്കൊപ്പം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ വീണ്ടും എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

SCROLL FOR NEXT