എറണാകുളം പറവൂരിൽ മരത്തിൻ്റെ കൊമ്പുകൾ മുറിക്കുന്നതിനിടെ അബദ്ധത്തിൽ കയർ ദേഹത്ത് മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം. തത്തപ്പിള്ളിയിൽ താമസിക്കുന്ന, വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാൻ്റേഷൻ സ്വദേശിയായ മോഹൻ കുമാറാണ് (മോനു -28) മരിച്ചത്. വൈകിട്ട് മൂന്നരയോടെ പറവൂർ താലൂക്ക് ആശുപത്രിയിലായിരുന്നു അപകടം.
ALSO READ: സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ
താലൂക്ക് ആശുപത്രി പരിസരത്ത് നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കുകയായിരുന്നു മോഹൻകുമാർ. മുറിച്ച ശിഖരം സുരക്ഷിതമായി താഴേക്ക് കെട്ടിയിറക്കാനായി മറ്റൊരു കൊമ്പിൽ കയർ കെട്ടിയിരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി ദേഹത്ത് കെട്ടിയിരുന്ന കയറും ആ കൊമ്പിൽ തന്നെ കെട്ടി. മുറിച്ച കൊമ്പ് ഇറക്കുന്നതിനിടെ സുരക്ഷയ്ക്കായി കയർ കെട്ടിയിരുന്ന ശിഖരം കൂടി ഒടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്.
ALSO READ: IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാർക്ക് മോചനം; 6 പേരടങ്ങുന്ന ആദ്യ സംഘം തിരിച്ചെത്തി