NEWSROOM

ജപ്‌തിയിൽ മനംനൊന്ത് ജീവനൊടുക്കി; മരിച്ചത് പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ

കെട്ടിട നിർമാണതൊഴിലാളി ആയ പ്രഭുലാൽ ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ പുന്നപ്രയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജപ്തിക്ക് ശേഷം വീടിന്റെ തിണ്ണയിൽ ആണ് യുവാവ് കഴിഞ്ഞതെന്ന് അച്ഛൻ അനിലൻ പറഞ്ഞു. ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിൽ ആയിരുന്നു എന്നും അച്ഛൻ കൂട്ടിച്ചേർത്തു.

മാർച്ച് 30 ന്ന് ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചത്. എന്നാൽ 24ന് തന്നെ അധികൃതരെത്തി ജപ്തി നടത്തുകയായിരുന്നു. അവശ്യ സാധനങ്ങൾ ഒന്നും എടുക്കാൻ സമ്മതിച്ചില്ലെന്നും അനിലൻ പറഞ്ഞു. ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും പിതാവ് പറഞ്ഞു. കേരളബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2018 ൽ മൂന്ന് ലക്ഷം രൂപയാണ് വായ്പ എടുത്തത്. കെട്ടിട നിർമാണതൊഴിലാളി ആയ പ്രഭുലാൽ ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു

SCROLL FOR NEXT