അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 8 മണിയോടെയായിരുന്നു അപകടം.
ALSO READ: പറവൂരിൽ മരക്കൊമ്പ് മുറിക്കുന്നതിനിടെ കയർ ദേഹത്ത് മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം
ഇലക്ട്രീഷ്യനായ ജോമീസിന് അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.