NEWSROOM

കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റത്

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. നാദാപുരം കക്കംവെള്ളിയിൽ പുളിക്കൂൽ സ്വദേശി ജാഫർ ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT