അഭിലാഷ് 
NEWSROOM

മദ്യപാനത്തിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊന്നു

കിളിമാനൂർ സ്വദേശി അഭിലാഷിനെയാണ് കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂർ കാട്ടുമ്പുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷിനെയാണ് കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT