NEWSROOM

മരോട്ടിച്ചുവട് ഷാപ്പിന് സമീപം യുവാവിനെ നടുറോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിൻ്റെ മരണം കൊലപാതകമാണെന്നാണ് സംശയം

Author : ന്യൂസ് ഡെസ്ക്

കൊച്ചി മരോട്ടിച്ചുവട് ഷാപ്പിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂനംതൈ സ്വദേശി പ്രവീൺ എന്നയാളാണ് മരിച്ചത്. ഇന്ന് വെളുപ്പിനാണ്  ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിൻ്റെ മരണം കൊലപാതകമാണെന്നാണ് സംശയം.

യുവാവിൻ്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസ്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി ഡിസിപി ജുവനപ്പുടി മഹേഷ്

SCROLL FOR NEXT