NEWSROOM

കാട്ടാനക്കലിയില്‍ വീണ്ടും മരണം; വയനാട് നൂല്‍പ്പുഴയില്‍ യുവാവ് കൊല്ലപ്പെട്ടു: ആക്രമണം കടയില്‍ പോയി മടങ്ങുന്ന വഴി

നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. കഴിഞ്ഞ​ദിവസം, വൈകിട്ടാണ് സംഭവമുണ്ടായത്. വൈകിട്ട് കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.


കാപ്പാട് ഊരില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി തമിഴ്‌നാട് ജില്ലയിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ഭാര്യ ചന്ദ്രികയുമായി ഒന്നിച്ച് കടയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാട്ടാന ആക്രമണമുണ്ടായത്. 

ആക്രമണത്തിന് പിന്നാലെ മാനുവിനൊപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ  പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ഉന്നതിക്ക് സമീപത്തെ മറ്റൊരിടത്ത് പേടിച്ചുവിറച്ചിരിക്കുകയായിരുന്നു ചന്ദ്രിക. 

കാട്ടാന ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടറെത്താതെ മൃതദേഹം എടുക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. 

SCROLL FOR NEXT