NEWSROOM

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; നാല് പേർ പിടിയിൽ

നവാസിൻ്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തിൽ വരുമ്പോൾ അക്രമി സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ഇത് ചോദിക്കാൻ എത്തിയ സമയത്താണ് നവാസിനെ അക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഒന്നാംപ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉൾപ്പെടെ നാലു പ്രതികളാണ് പിടിയിലായത്. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ്(35) ആണ് മരിച്ചത്.

നവാസിൻ്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തിൽ വരുമ്പോൾ അക്രമി സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ഇത് ചോദ്യം എത്തിയ സമയത്താണ് നവാസിനെ സംഘം  ആക്രമിക്കുകയായിരുന്നു. രാത്രി പത്തോടെയായിരുന്നു സംഭവം നടന്നത്.

SCROLL FOR NEXT