NEWSROOM

'കെജ്‌രിവാൾ സുരക്ഷിതനല്ല'; അധിക സുരക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം

കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അധിക സുരക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം.അധിക സുരക്ഷ പുനഃ സ്ഥാപിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം സമീപിച്ചിരിക്കുകയാണ്. ബിജെപിയും കേന്ദ്രവും പറയുന്നത് ഇസഡ് സെക്യൂരിറ്റി ഉണ്ട് എന്നാണ്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഏതെങ്കിലും വ്യക്തിക്ക് നേരെ കൈയ്യേറ്റ ശ്രമം നടക്കുമോയെന്നും ചോദ്യം ഉയർന്നിട്ടുണ്ട്.

ഡൽഹിയിൽ കെജ്‌രിവാളിനെതിരെ അക്രമം ഉണ്ടാക്കുമെന്ന് പഞ്ചാബ് പൊലീസ് ഇൻ്റലിജൻസ് വിവരം ഉണ്ടായിരുന്നു. അത് കൊണ്ടാണ് സുരക്ഷ നൽകിയത്. കെജ്‌രിവാവാളിനെ കൊല്ലാനുള്ള ശ്രമത്തിന് പിന്നിൽ ഡൽഹി പൊലീസും ബിജെപിയുമാണെന്നാണ് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന ആരോപിച്ചു. ബംഗാൾ മുഖ്യമന്ത്രിക്ക് സുരക്ഷ പ്രശ്നമുണ്ടായപ്പോൾ പഞ്ചാബ് പൊലീസിനോട് സഹായം അഭ്യർഥിച്ചിരുന്നു.5000 പൊലീസിനെ ഇതിൻ്റെ ഭാഗമായി അയച്ചു കൊടുത്തു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.


ഖലിസ്ഥാൻ ഭീഷണി സംബധിച്ച് വിവരങ്ങൾ എല്ലാം ഡൽഹി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും, 10 ദിവസമെങ്കിലും പഞ്ചാബ് പൊലീസിൻ്റെ സുരക്ഷ വേണമെന്നും എഎപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചത്. ഇസഡ് പ്ലസ് സുരക്ഷ പ്രകാരം 60 ഓളം ഉദ്യോഗസ്ഥരെയാണ് അധിക സുരക്ഷ പ്രകാരം കെജ്‌രിവാളിന് ലഭിച്ചിരുന്നത്. ഉത്തരവ് നിർത്തലാക്കുന്നതോടെ ഇതുവരെ ലഭിച്ച അധിക സുരക്ഷ ഇല്ലാതാകും.

SCROLL FOR NEXT