NEWSROOM

ഫോർട്ട്‌ കൊച്ചി ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ്; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍

ബീച്ച് കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തിന്‍റെ ഭാഗമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഫോർട്ട്‌ കൊച്ചി ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി.  ബീച്ച് കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തിന്‍റെ ഭാഗമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബീച്ചിലെ ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടത്.  ഫോർട്ട്‌ കൊച്ചി പോലീസ് സ്ഥലത്തെത്തി, കണ്ടെടുത്ത കഞ്ചാവ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്.

SCROLL FOR NEXT