കണ്ണൂർ മട്ടന്നൂരിൽ പതിനായിരത്തോളം ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ. വെള്ളിയാംപറമ്പിലെ ക്രഷറിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാംപറമ്പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഗർഭ നിരോധന ഉറകൾക്ക് പുറമെ ഉപയോഗിച്ച പ്രഗൻസി ടെസ്റ്റ് കിറ്റ്, ലൂബ്രിക്കൻ്റ് എന്നിവയും കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് ഉപയോഗിച്ച പ്രഗൻസി ടെസ്റ്റ് കിറ്റ്, ലൂബ്രിക്കൻ്റ് തുടങ്ങിയവ കണ്ടെത്തിയത്.
2027 വരെ കാലാവധിയുള്ള ഗർഭനിരോധന ഉറകളാണ് കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും വിതരണം ചെയ്യുന്ന ഉറകൾ ഉപേക്ഷിച്ചതാണോയെന്നും സംശയമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കീഴല്ലൂർ പഞ്ചായത്ത് അറിയിച്ചു.