NEWSROOM

മധ്യപ്രദേശിലെ ജെകെ സിമൻ്റ് ഫാക്ടറിയിൽ അപകടം; മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്

കെട്ടിട നിർമാണത്തിനിടെ മെൽക്കൂര പൊളിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിലെ പന്നയിലുള്ള ജെകെ സിമൻ്റ് ഫാക്ടറിയിൽ അപകടം. കെട്ടിട നിർമാണത്തിനിടെ മേൽക്കൂര പൊളിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചു. 10 മുതൽ 15 വരെ തൊഴിലാളികൾ പൊളിഞ്ഞു വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടസമയത്ത് അമ്പതിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍, ഔദ്യോ​ഗികമായ സ്ഥിരീകരണം അധികൃതരുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സിമന്റ് പ്ലാന്റിൽ സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റസ്‍പോൺസ് ഫോഴ്സിനെ (SDERF) വിന്യസിച്ചിട്ടുണ്ട്.

അതേസമയം, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താൻ കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഖജുരാഹോ എംപിയും സംസ്ഥാന ബിജെപി പ്രസിഡന്റുമായ വി.ഡി. ശർമ്മ പറഞ്ഞു.

SCROLL FOR NEXT