NEWSROOM

കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം

അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്


എറണാകുളം കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഒരു തൊഴിലാളി മരിച്ചു. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് തൊഴിലാളികളുടെ നിലഗുരുതരമാണ്. ഇരുവരും ലിസി ആശുപത്രിയിൽ ചികിത്സയിലാണ്.  

സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ'ഡെലി കഫെയിലാണ് അപകടമുണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

SCROLL FOR NEXT