NEWSROOM

അഞ്ചലില്‍ മെഴുകുതിരി വാങ്ങാനായെത്തിയ 9 വയസ്സുകാരനെ ജനാലയിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്


കൊല്ലം അഞ്ചലില്‍ ഒൻപത് വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

മെഴുകുതിരി വാങ്ങാൻ വേണ്ടിയായിരുന്നു കുട്ടി പ്രതിയുടെ വീട്ടിലേക്ക് എത്തിയത്. തുടർന്ന് മണിക്കുട്ടൻ ഒൻപതുകാരനെ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഹാളിലെ ജനൽ കമ്പിയിൽ കൈകൾ കെട്ടിയിട്ട് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു.

രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി ര രക്ഷിതാക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT