കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയുടെ തലയ്ക്കടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മങ്ങാട് സ്വദേശി നിഖിലേഷാണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് രണ്ടംഗ സംഘം മർദിച്ചത്.
കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലാണ് സംഭവമുണ്ടായത്. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം. ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെ കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്.
ALSO READ: "മെഡിക്കൽ സേവനമോ ആംബുലൻസോ ഉണ്ടായില്ല"; വേടന്റെ പരിപാടിയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചതിൽ കുടുംബം
അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കടയുടമയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.