തൃശൂര്‍ വരവൂർ പിലക്കാട് കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരന്മാർ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രദേശവാസിയായ സന്തോഷിനെയാണ് പിടികൂടിയത്. എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സഹോദരന്മാരായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ, സഹോദരൻ എന്നിവരെ പാട ശേഖരത്തിൽ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
പാട ശേഖരത്തിൽ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. പ്രതി സന്തോഷിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു.