NEWSROOM

ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് പട്ടികജാതി യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 3 ജീവപര്യന്തം തടവ്

12 വർഷം അധിക ശിക്ഷയും 19,5000 രൂപ പിഴയും കോടതി വിധിച്ചു

Author : ന്യൂസ് ഡെസ്ക്


ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് പട്ടികജാതി യുവതിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് മൂന്ന് തവണ ജീവപര്യന്തം തടവ്. പാലക്കാട് കൊഴിഞ്ഞാമ്പാറ ഗാന്ധി നഗര്‍ സ്വദേശി വിജയ്യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തം തടവിനെ കൂടാതെ 12 വർഷം അധിക ശിക്ഷയും 19,5000 രൂപ പിഴയും കോടതി വിധിച്ചു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കുട്ടിയെ ഫോറസ്റ്റ് ഓഫീസറായി തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചതായാണ് കേസ്. 2018 ൽ നടന്ന പീഡനത്തിന് ശേഷം യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച പ്രതിക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതി നൽകിയത്.

കുന്നംകുളം എസിപി ടി.എസ്. സിനോജ് അന്വേഷിച്ച കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 53 രേഖകളും ഡിഎൻഎ റിപ്പോർട്ടും തെളിവുകളായി കോടതിയിൽ ഹാജരാക്കിയിരുന്നു.

SCROLL FOR NEXT