NEWSROOM

കുണ്ടറയിൽ 11 വയസുകാരിയെ പീഡിപ്പിച്ച കേസ്; മുത്തച്ഛന് മൂന്ന് ജീവപര്യന്തം

പോക്സോ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജ് അഞ്ജു മീര ബിർല വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


കൊല്ലം കുണ്ടറയില്‍ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കുട്ടിയുടെ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി കോടതി ജഡ്ജ് അഞ്ജു മീര ബിർലയാണ് ശിക്ഷ വിധിച്ചത്.

പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് ആറാം ക്ലാസുകാരി തൂങ്ങിമരിച്ചെന്നുമായിരുന്നു കേസ്. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ലെങ്കിലും പോക്സോ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജ് അഞ്ജു മീര ബിർലയുടെ വിധി.

2017 ജനുവരി പതിനഞ്ചിനാണു ആറാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുട്ടി ലൈംഗിക പീ‍ഡനത്തിനിരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാൽ കുട്ടിയുടെ അച്ഛന്‍റെ പരാതി അവഗണിച്ച പൊലീസിന് കേസന്വേഷണത്തിൽ വന്‍ വീഴ്ചയുണ്ടായി. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നെങ്കിലും അന്വേഷണം ഒടുവിൽ മുത്തച്ഛനിലേക്ക് എത്തുകയായിരുന്നു. 

SCROLL FOR NEXT