NEWSROOM

കള്ളനെന്ന സംശയത്തിൽ നാട്ടുകാർ തടഞ്ഞു, വയനാട്ടില്‍ കുടുങ്ങിയത് കൊലപാതകക്കേസിലെ പ്രതി

2022ൽ സ്വന്തം ഭാര്യയെ കൊന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

കള്ളനെന്ന സംശയത്തിൽ നാട്ടുകാർ തടഞ്ഞു നിർത്തിയ വ്യക്തി പൊലിസ് അന്വേഷണത്തിൽ കൊലപാതക കേസിലെ പ്രതിയാണെന്ന് കണ്ടെത്തി. നീലഗിരി ഗൂഡല്ലൂർ പുത്തൂർ വയൽ മൂലവയൽ വീട്ടിൽ എം.എസ് മോഹനനെ (58) ആണ് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. വയനാട് കല്ലൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്.


നാട്ടുകാർ തടഞ്ഞ് നിർത്തിയ ഇയാളെ പൊലീസെത്തി വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തമിഴ്നാട് ഗൂഡല്ലൂർ സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസ് പ്രതിയാണ് ഇയാളെന്ന് മനസിലായത്. 2022ൽ സ്വന്തം ഭാര്യയെ കൊന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

SCROLL FOR NEXT