തിരുവനന്തപുരം വർക്കലയിൽ മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. യൂസഫ്, ജവാദ്, നിസാം, ജഹാസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മൂന്നാം പ്രതി നൈസാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ് അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. നൗഷാദിൻ്റെ പിതാവിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
ALSO READ : വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം: പിന്നിൽ അഞ്ചംഗ സംഘമെന്ന് പൊലീസ്
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷംനാദ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. മറ്റ് രണ്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അരിവാളം ബീച്ചിന് സമീപത്തു നിന്നാണ് പ്രതികൾ പിടിയിലായത്.