NEWSROOM

ലൈംഗിക പീഡന പരാതി; DYFI തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സുജിത് കൊടക്കാടനെതിരെ നടപടി

ഡിവൈഎഫ്ഐയിൽ നിന്നും ഏരിയ കമ്മിറ്റിയിൽ നിന്നും ഇയാളെ പുറത്താക്കി

Author : ന്യൂസ് ഡെസ്ക്


കാസർഗോഡ് ലൈംഗിക പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത്തിനെ പുറത്താക്കി.



സുജിത് കൊടക്കാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പാരതിക്ക് പിന്നാലെ പാർട്ടി അന്വേഷണം നടത്തുകയും അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേരുകയും ചെയ്തു. പിന്നാലെയാണ് സുജിത്തിനെതിരായ നടപടിയെടുത്തത്.

അധ്യാപകൻ, എഴുത്തുകാരൻ, വ്ലോഗര്‍ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത് കൊടക്കാട്. കഴിഞ്ഞ ദിവസമാണ് പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. അതേസമയം ഇതുസംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

SCROLL FOR NEXT