NEWSROOM

മാവൂർ നടുറോഡിലെ ബസ് ജീവനക്കാരുടെ തമ്മിലടിയിൽ കേസ്; ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് നിന്നും അരീക്കോട് ഭാഗത്ത് പോകുന്ന രണ്ട് സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിലായിരുന്നു കയ്യങ്കാളി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മാവൂരിലെ സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളിയിൽ പൊലീസ് കേസെടുത്തു. ഇന്നലെ കോഴിക്കോട് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ രണ്ട് ബസ്സുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. രണ്ട് ബസ്സുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ:കൊല്ലം കുണ്ടറയിൽ കൂട്ടയടി; പ്രദേശവാസിയെ മർദിക്കാനെത്തിയ ഗുണ്ടയെ തല്ലിയോടിച്ച് നാട്ടുകാർ

കോഴിക്കോട് മാവൂരിൽ ഇന്നലെ ഉച്ചക്ക് 2 30നാണ് നടുറോഡിൽ അടിയുണ്ടാവുന്നത്. കോഴിക്കോട് നിന്നും അരീക്കോട് ഭാഗത്ത് പോകുന്ന രണ്ട് സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിലായിരുന്നു കയ്യങ്കാളി. ഇതേ ബസ്സുകളിലെ ജീവനക്കാർ കഴിഞ്ഞദിവസവും തമ്മിലടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമയത്തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം

SCROLL FOR NEXT