NEWSROOM

കുണ്ടന്നൂ൪ – തേവര പാലം നവീകരണം: മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ നടപടി

യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും ടോൾ ഒഴിവാക്കമെന്നും ആവശ്യപ്പെട്ട് മരട് നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ ജില്ലാ കളക്ടർ എൻ.എസ്കെ. ഉമേഷിന് കത്ത് നൽകിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ നടപടി. അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂ൪–തേവര പാലം അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകും.


പാലം അടച്ചതിനെ തുടർന്ന് മരട് നിവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും ടോൾ ഒഴിവാക്കമെന്നും ആവശ്യപ്പെട്ട് മരട് നഗരസഭ ചെയർമാൻ ആൻറണി ആശാം പറമ്പിൽ ജില്ലാ കളക്ടർ എൻ.എസ്കെ. ഉമേഷിന് കത്ത് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് കളക്ടർ വിളിച്ച യോഗത്തിലാണ് തീരുമാനമായത്. ഈ മാസം 15 മുതൽ ഒരു മാസത്തേക്കാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനമായത്.

SCROLL FOR NEXT