ഇ.എൻ. സുരേഷ് ബാബു 
NEWSROOM

പി.കെ. ശശിക്കെതിരെയുള്ള നടപടികൾ പുറത്ത് പറയേണ്ടതില്ല: ഇ.എൻ. സുരേഷ് ബാബു

പാർട്ടിക്കകത്തെ കാര്യങ്ങൾ പത്രക്കാരുമായി പങ്കുവെക്കേണ്ടതില്ലെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പി.കെ. ശശിക്കെതിരെയുള്ള നടപടികൾ പുറത്തുപറയേണ്ടതില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. ജില്ലാ സെക്രട്ടറിയെ കുടുക്കാൻ ശ്രമിച്ചുവെന്ന കാര്യം നിങ്ങൾക്കെങ്ങനെ കിട്ടിയെന്നും ഇ.എൻ. സുരേഷ് ബാബു ചോദിച്ചു.

ഞങ്ങൾ ആ കാര്യമൊന്നും എവിടെയും പറഞ്ഞിട്ടില്ലെന്നും, പാർട്ടിക്കകത്തെ കാര്യങ്ങൾ പത്രക്കാരുമായി പങ്കുവെക്കേണ്ടതില്ലെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

ബ്രാഞ്ച് അംഗത്തിന് കോർപ്പറേഷൻ്റെ തലപ്പത്തിരിക്കാൻ പാടില്ലായെന്ന് എവിടെയും പറഞ്ഞിട്ടില്ല. ചുമതലകൾ പാർട്ടി ഏൽപ്പിക്കുന്നതാണ്. പി.കെ. ശശി ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർടി മെമ്പറാണെന്നും പാർട്ടി അംഗമായിരിക്കുന്ന കാലത്തോളം എത് ചുമതലയും വഹിക്കാമെന്നും ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.

SCROLL FOR NEXT