NEWSROOM

'കുറച്ചു കഞ്ഞിയെടുക്കട്ടെ'എന്ന് തരുൺ, 'വെട്ടിയിട്ട വാഴത്തണ്ട് പോലെ' ചെക്ക് വച്ച് മോഹൻലാൽ; 'തുടരും' സെൽഫ് ട്രോളുകൾ

അങ്ങനെ ചെയ്തത് അതിൽ ഫൺ ഉള്ളതുകൊണ്ടാണ്. അദ്ദേഹത്തെപ്പോലൊരു നടൻ സ്വയം ട്രോളാൻ തയ്യാറാകുന്നത് വലിയ കാര്യമാണെന്നും'ബിനു പപ്പു അഭിമുഖത്തിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ- ശോഭന കോമ്പിനേഷനിൽ എത്തിയ മലയാള ചിത്രമാണ് തുടരും. ഈ മാസം 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ട് കുതിക്കുകയാണ്. ചിത്രത്തിലെ സെൽഫ് ട്രോളുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ ട്രോൾ ഡയലോഗുകളാണ് ആരാധകരെ പൊട്ടിച്ചിരിപ്പിച്ചത്. ആ ഡയലോഗുകൾക്കു പിന്നിലെ കഥയാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു പങ്കുവച്ചിരിക്കുന്നത്.

തുടരും സിനിമയിൽ ശോഭന കുറച്ച് കഞ്ഞിയെടുക്കട്ടേ എന്ന് പറയുന്ന ഡലോഗ് സംവിധായകൻ തരുണിൻ്റെ ഐഡിയ ആയിരുന്നു. ഒരു ട്രോളെന്ന നിലയിൽ അത് പറഞ്ഞെങ്കിലും ലാലിൻ്റെ പ്രതികരണം എന്താകുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആഹാ ഇത് കൊള്ളാമല്ലോ എന്നാണ് ലാലേട്ടൻ പറഞ്ഞതെന്നും. അതോടെ തനിക്കും തരുണിനും ആശ്വാസമായെന്നും ബിനു പപ്പു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ സംവിധായകർ ഞെട്ടിയത് അതിനു പിറകെയാണ്. ലാലേട്ടൻ മോനെ നമ്മുക്ക് ആ'വെട്ടിയിട്ട വാഴത്തണ്ട്' ഡയലോഗ് കൂടെ ചേർത്താലോ, ഈ ക്യാരക്ടർ കിടക്കുകയല്ലേ, നന്നായിരിക്കും എന്ന് പറഞ്ഞത്. പുള്ളി സ്വയം ട്രോളുന്നു. അത് പ്രീക്ഷിച്ചിതല്ലെന്നും ബിനു പപ്പു പറഞ്ഞു. അങ്ങനെ ചെയ്തത് അതിൽ ഫൺ ഉള്ളതുകൊണ്ടാണ്. അദ്ദേഹത്തെപ്പോലൊരു നടൻ സ്വയം ട്രോളാൻ തയ്യാറാകുന്നത് വലിയ കാര്യമാണെന്നും'ബിനു പപ്പു അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിലെ മോഹന്‍ലാലിൻ്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആരാധകരുടെ സ്നേഹത്തിന് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു.

'തുടരും എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണത്തിലും സ്നേഹത്തിലും ഞാന്‍ വികാരാധീനനാണ്. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിനും അതിന്റെ ആത്മാവ് കണ്ടതിനും സ്നേഹത്തോടെ സിനിമ കണ്ടതിനും നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും സ്നേഹവും പ്രയത്നവും ആത്മാവും നല്‍കി എന്നോടൊപ്പം ഈ യാത്ര നടത്തിയ ഓരോ വ്യക്തിയുടെയും സ്വന്തമാണ്', എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.


SCROLL FOR NEXT