NEWSROOM

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍

മുന്‍ ഭാര്യയുടെ പരാതിയില്‍ എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

നടന്‍ ബാല കൊച്ചിയിൽ അറസ്റ്റില്‍. മുന്‍ ഭാര്യയുടെ പരാതിയില്‍ എറണാകുളം കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ കൂടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് നടനെതിരായ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി ലഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ബാലയ്‌ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി ദുരിതത്തിലേക്ക് തള്ളിവിട്ടെന്നാണ് പരാതി. സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

അടുത്തിടെ ബാലയ്‌ക്കെതിരെ അമൃത സുരേഷും മകളും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ രംഗത്തുവന്നിരുന്നു.ഇതിന് പിന്നാലെ ഇരുവര്‍ക്കും മറുപടിയുമായി ബാലയും രംഗത്തുവന്നിരുന്നു.

അതേസമയം, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തന്‍റെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ബാല അഭിഭാഷകര്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT