ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വവസതിയിൽ വെച്ച് വെടിയേറ്റു. ഇന്ന് പുലർച്ചെ 4.45നാണ് സംഭവം. സ്വന്തം ലൈസൻസുള്ള റിവോൾവർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി കാൽമുട്ടിൽ കൊള്ളുകയായിരുന്നു.
നടനെ മുംബൈയിലെ ക്രിട്ടിക് കെയർ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗോവിന്ദയുടെ കുടുംബമോ ആശുപത്രിയോ അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.
Updating......